Posted On
date_range Updated On
date_range മുൻ സമിതിയംഗത്തെ മഹല്ലിൽനിന്ന് വിലക്കിയതിന് വഖഫ് ബോർഡിന്‍റെ സ്റ്റേ
കൊച്ചി: മുൻ സമിതിയംഗത്തെ മഹല്ലിൽനിന്ന് വിലക്കിയ പരിപാലന സമിതി നടപടി കേരള വഖഫ് ബോർഡ് സ്റ്റേ ചെയ്തു. എറണാകുളം പട്ടിമറ്റം കൈതക്കാട് മുസ്ലിം ജമാഅത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് അടിച്ചിറക്കിയെന്ന പരാതിയിൽ മുൻ പരിപാലന സമിതിയംഗം പി.ഐ. അലിയാരിനെ വിലക്കിയിരുന്നു. ഇതാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ സ്റ്റേ ചെയ്തത്.
ഇതുസംബന്ധിച്ച് അലിയാർ നൽകിയ ഹരജിയാണ് ബോർഡ് പരിഗണിച്ചത്.
മഹല്ല് കമ്മിറ്റികൾ അംഗങ്ങളുടെയും വഖഫിന്റെയും ക്ഷേമത്തിനാണ് നിലകൊള്ളേണ്ടതെന്നും വ്യക്തിക്കോ വ്യക്തികൾക്കോ അവകാശങ്ങൾ നിഷേധിക്കുന്നതും വിലക്ക് ഏർപ്പെടുത്തുന്നതും നിയമവിരുദ്ധവും കോടതിവിധികളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.