Posted On
date_range Updated On
date_range 'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ' -പരിഹാസവുമായി ബൽറാം
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് മുന്നിൽ ബിനീഷ് കോടിയേരി നിൽക്കുന്ന ഫോട്ടോയും ബൽറാം ഫേസ്ബുകിൽ പങ്കുവെച്ചിട്ടുണ്ട്.
'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യിൽ വയ്ക്കാത്ത കുറ്റത്തിന്? ' -വി.ടി. ബൽറാം പോസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.