Posted On
date_range Updated On
date_range ‘‘പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ല’’
പാലക്കാട്: പാനൂരിനടുത്ത് പാലത്തായിയിൽ സ്കൂളിൽവെച്ച് നാലാംക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികര ണവുമായി വി.ടി. ബൽറാം എം.എൽ.എ. ഗുരുതര കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിെൻറ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.
സംഭവം നടക്കുന്നത് സിപിഎമ്മിെൻറ പാർട്ടി ഗ്രാമത്തിലാണ്. പാർട്ടി നാട് ഭരിക്കുമ്പോൾ ബിജെപി നേതാവായ കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിെൻറയും അധികാരസ്ഥാനങ്ങളുടേയും സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ലെന്നും വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.