Posted On
date_range Updated On
date_range എം.വിൻസെൻറ് എം.എൽ.എ രാജിവെക്കണമെന്ന് വി.എസ്
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്തുെവന്ന കേസിൽ എം.എൽ.എ എം. വിൻസെൻറ് രാജിവെക്കണെമന്ന് വിഎസ് അച്യുതാനന്ദൻ.
കോവളത്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം.വിൻസെൻറ് എം.എൽ.എ നിയമ സഭക്ക് കളങ്കം വരാത്ത രീതിയിൽ എത്രയും പെെട്ടന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
സ്ത്രീപീഡന കേസിലെ പ്രതിയായി എം.എൽ.എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്കും ഉത്തരവാദിത്തമുണ്ട്. നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോൺഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വി.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.