Posted On
date_range Updated On
date_range കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്ന് വി.എസ്
തിരുവനന്തപുരം: കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തിൽ തനിക്കു വിയോജിപ്പാണെന്ന് അദ്ദേഹം അറിയിച്ചു.
കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. വിവരാവകാശ രേഖ താന്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷായിളവ് നൽകാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.