Posted On
date_range Updated On
date_range എം.എം. മണിക്കെതിരെ വി.എസ്
പാലക്കാട്: മൂന്നാർ ഭൂമികൈേയറ്റ വിഷയത്തിൽ മന്ത്രി എം.എം. മണിക്കെതിരെ വി.എസ്. കാര്യങ്ങൾ പഠിക്കാത്തത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ഇപ്പോൾ അവിടെ കൈയേറ്റക്കാരില്ല എന്നാണല്ലോ ആ വിദ്വാൻ പറയുന്നതെന്നും വി.എസ് ചോദിച്ചു. മലമ്പുഴയിൽ പൊതുപരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാൻ വേണ്ടിയാണോ എന്ന ചോദ്യത്തിന് ‘സംശയമെന്താ’ എന്നായിരുന്നു വി.എസിെൻറ മറുപടി. മൂന്നാറിനെപ്പറ്റി ശരിക്കും പഠിച്ചിട്ടാണോ വി.എസ് സംസാരിക്കുന്നതെന്ന് സംശയമുള്ളതായി മന്ത്രി എം.എം. മണി കഴിഞ്ഞദിവസം കോഴിക്കോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.