Posted On
date_range Updated On
date_range മോദി കേരള ജനതയെ അപമാനിച്ചു -സുധീരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തെ പാടെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇതിലൂടെ മോദി സ്വയം പരിഹാസ്യനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം 'തറവേല'കളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്‍റെ വിലയിടിച്ചുകൊണ്ടിരിക്കുന്ന മോദി ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സുധീരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.