തിരുവനന്തപുരം: തനിക്കെതിരെ മോശം പരമാർശം നടത്തിയ വെള്ളാപ്പള്ളി നടേശന് വി.എം. സുധീരെൻറ മറുപടി. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങൾ നിലവാരത്തിെൻറയും സംസ്കാരത്തിെൻറയും പ്രതിഫലനങ്ങളാണ്. ഇരിക്കുന്ന പദവിയെ അവഹേളിക്കുന്നരീതിയിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ജനങ്ങൾക്കിടയിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
ജാതിമതങ്ങൾക്ക് അതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകിയ ശ്രീനാരായണഗുരുവിെൻറ ധർമപരിപാലനത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. അതിെൻറ ജനറൽ സെക്രട്ടറി പദത്തിലിരുന്ന് ഗുരു അരുതെന്ന് വിലക്കിയ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ഗുരുനിന്ദയാണ് നടത്തുന്നത്.
കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ മനുഷ്യസ്നേഹത്തിെൻറ പ്രതീകമായാണ് എല്ലാവരും കണ്ടത്. എന്നാൽ, നൗഷാദിെൻറ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച നടപടിയെ ആക്ഷേപിക്കാനും വർഗീയവത്കരിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്ന് സുധീരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.