Posted On
date_range Updated On
date_range വി.കെ. ശ്രീകണ്ഠൻ പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന് നൽകിയതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജനപ്രതിനിധിയെന്ന നിലയിൽ എം.പിയായി മുഴുവൻ സമയവും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ശ്രീകണ്ഠൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ ജില്ല കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നും പുനഃസംഘടന വരുന്നതു വരെ തുടരണമെന്നും നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
പാർട്ടിക്കേറ്റ ക്ഷീണത്തിലും വിജയങ്ങളിലും തനിക്ക് ഉത്തരവാദിത്തമുണ്ട്. ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.