Posted On
date_range Updated On
date_range വിഷു പൂജകൾക്കായി ശബരിമല നട തുറന്നു
ശബരിമല: മേടമാസ-വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.
ബുധനാഴ്ച പ്രത്യേക പൂജകൾ ഒന്നുമുണ്ടായിരുന്നില്ല. മേടം ഒന്നായ ഏപ്രിൽ 15നാണ് വിഷു. അന്ന് പുലർച്ച മുതൽ വിഷുക്കണി ദർശനം ഒരുക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടം നൽകും. ഏപ്രിൽ 19ന് രാത്രി നടയടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.