നെടുമ്പാശ്ശേരി: ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ചതിന് പുത്തൻകുരിശ് പൊലീസ് പിടികൂടിയ വിതുര സ്വദേശി അനിൽ കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും. ഇസ്രായേലിൽ തങ്ങി ഇയാൾ നടത്തിയ ചില സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുയർന്ന സാഹചര്യത്തിലാണിത്.
വിസ വാഗ്ദാനം ചെയ്ത് പലരിൽനിന്നും ഇയാൾ പണം അക്കൗണ്ടിൽ വാങ്ങിയത് ഇസ്രായേലിലുള്ള ചിലരുടെ പേരിലാണ്. ഹവാല ഇടപാടാണോ, അതോ വിസ തട്ടിപ്പിൽ ഇസ്രായേൽ കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റിന്റെ ഭാഗമാണോ എന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
ഇസ്രായേലിലേക്ക് തീർഥാടനത്തിന്റെ പേരിലെത്തിയശേഷം അവിടെ അനധികൃതമായി തങ്ങി തൊഴിൽ തേടുന്നവരും ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.