Posted On
date_range Updated On
date_range വി.ഡി. സതീശൻ എം.എൽ.എക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്
തിരുവനന്തപുരം: കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ഡി. സതീശനെതിരെ അന്വേഷണത്തിന് വിജിലൻസ് സ്പീക്കറുടെ അനുമതി തേടി. പുനർജ്ജനി പദ്ധതിക്ക് വിദേശ സഹായം തേടിയതിലാണ് അന്വേഷണം.
യു.ഡി.എഫ് നേതാക്കൾക്കെതിരായ വിവിധ കേസുകളിൽ സംസ്ഥാന സർക്കാർ അന്വേഷണ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇബ്രാഹീം കുഞ്ഞ്, കെ.എം ഷാജി, എം.സി ഖമറുദ്ദീൻ എന്നിവർക്കെതിരായ കേസുകളിൽ നടപടി തുടങ്ങി. എം.കെ. രാഘവൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണ അനുമതി തേടിയിട്ടുണ്ട്. ബാർകോഴകേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്കെതിരെയും അന്വേഷണത്തിനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.