വെഞ്ഞാറമൂട്​ ​ഇരട്ടക്കൊലയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

തിരുവനന്തപുരം: വെഞ്ഞാറമൂട്​ ഇരട്ടക്കൊലയുടെ സി.സി.ടി.വി ദൃശ്യങ്ങൾ 'മീഡിയ വൺ' ചാനൽ പുറത്ത്​ വിട്ടു. ഡി.വൈ.എഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിദിലാജ് എന്നിവരെ വെട്ടുന്ന ദൃശ്യങ്ങളിൽ പരസ്​പരം ​െവട്ടുന്നതും ​കാണാം.

വെഞ്ഞാറമൂട് തേമ്പാംമൂട് കവലയിൽ ഞായറാഴ്​ച രാത്രി 11.10ഓടെയാണ്​ സംഭവം. സമീപത്തെ സ്​ഥാപനത്തിലുള്ള സി.സി.ടി.വിയിൽ നിന്നാണ്​ ദൃശ്യങ്ങൾ കണ്ടെടുത്തത്​. രാത്രി 10.54ന്​ തന്നെ അക്രമിസംഘം സ്​ഥലത്ത്​ തമ്പടിക്കുന്ന​ുണ്ട്​. വണ്ടിയിൽ വാളുകളുമായാണ്​ ഇവർ വന്നത്​. മൂന്നുംകൂടിയ കവലയിൽ വിവിധ ഭാഗങ്ങളിൽനിന്നാണ്​ അക്രമികൾ എത്തിയത്​. സംഭവം ആസൂത്രിതമാണെന്ന്​ ഇത്​ സൂചന നൽകുന്നു.

11.10ഓടെ ഹഖ് മുഹമ്മദ്, മിദിലാജ്, ഷഹീൻ എന്നിവർ ഒരുബൈക്കിൽ ഇവിടെയെത്തി. ഇവർ കവലയിൽ ഒന്ന്​ കറങ്ങിയ ശേഷം ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഷഹീൻ ഓ​ടി രക്ഷപ്പെടുന്നതും കാണാം. തുടർന്നാണ്​ വാളുപയോഗിച്ച്​ വെട്ടുന്നത്​. ഇരുകൂട്ടരും പരസ്​പരം വെട്ടുന്നതാണ്​​ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്​. വാൾ ഹഖി​െൻറയും മിദ്​ലാജി​െൻറയും കൈവശം ഉണ്ടായിരുന്നതാണോ അക്രമിസംഘത്തിൽനിന്ന്​ കൈവശപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്​തതയില്ല. 15 മിനി​ട്ടോളം നീണ്ടുനിന്ന അക്രമത്തിലാണ്​ ഇരുവരും കൊല്ലപ്പെടുന്നത്​. ​

മൊത്തം ആറുപേരാണ്​ കൃത്യത്തിൽ പ​ങ്കെടുത്തത്​​. ദൃശ്യങ്ങളുടെ ഹാർഡ്​ ഡിസ്​ക്​ അന്വേഷണത്തി​െൻറ ഭാഗമായി പൊലീസ്​ കസ്​റ്റഡിയിലെടുക്കും.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.