Posted On
date_range Updated On
date_range വെഞ്ഞാറമൂടിൽ മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു
തിരുവനന്തപുരം: വെഞ്ഞാറമൂട് അമ്പലമുക്കിൽ മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട് സ്വദേശി മുരുകനാണ് ഭാര്യയെ മർദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാൽ, ഭാര്യക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ദൃസാക്ഷികളുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിൻെറ ആരോഗ്യനില സംബന്ധിച്ച് വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.