Posted On
date_range Updated On
date_range തന്നേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കും- കുഞ്ഞാലിക്കുട്ടി
മലപ്പുറം: വേങ്ങരയിൽ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ വിജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമൊന്നും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.