Posted On
date_range Updated On
date_range മലപ്പുറത്ത് മനഃസാക്ഷി വോട്ട്; കുഞ്ഞാലിക്കുട്ടി ജയിക്കും –വെള്ളാപ്പള്ളി
ആലപ്പുഴ: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മനഃസാക്ഷിക്കനുസരിച്ച് എസ്.എൻ.ഡി.പി പ്രവർത്തകർ വോട്ട് ചെയ്യണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കും. ബി.ജെ.പി സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഇനി ബി.ഡി.ജെ.എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.