കരുനാഗപ്പള്ളി: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നവർ പൊലീസ് പിടിയിൽ. മൈനാഗപ്പള്ളി വേങ്ങ ഷാഫി മൻസിലിൽ ഷാൻ (29), കല്ലേലിൽഭാഗം കല്ലയ്യത്ത് വീട്ടിൽ സുധീഷ് (34) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ടോറസ് ലോറികളിലെ ബാറ്ററികൾ മോഷണം പോയി എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പടിയിലായത്.
ഇവർ സമാനരീതിയിൽ ചവറ, ശൂരനാട്, കായംകുളം സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന മോേട്ടാർസൈക്കിൾ മോഷ്ടിച്ച് നമ്പർ മാറ്റി ഉപയോഗിച്ചതാണ്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിഹാസ്, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്, ദീപ്തി, സജീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.