കോവിഡ് സംബന്ധിച്ച ഡാറ്റ (വിവരങ്ങൾ) എന്തിനാണ് സർക്കാർ മറച്ചുവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത്തരം വിവരങ്ങൾ പുറത്തുവന്നാൽ മാത്രമാണ് അത് വിശകലനം ചെയ്ത് അടുത്ത തരംഗം തടയാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക. സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള ഗവേഷണ സ്ഥാപനങ്ങളും മറ്റും ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക. മറ്റു സംസ്ഥാനങ്ങൾ അങ്ങിനെയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.
അവലോകന യോഗത്തിന്‍റെ മിനുറ്റ്സ് പോലും സർക്കാർ മറച്ചുവെക്കുകയാണ്. വിദഗ്ധ സമിതി അംഗങ്ങൾക്ക് പോലും സർക്കാറിന്‍റെ നടപടികളെ കുറിച്ച് എതിരഭിപ്രായമുണ്ട്. അതു പുറത്തുവരാതിരിക്കാനാണ് വിവരങ്ങൾ മറച്ചുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടിരിക്കുകയാണ്. പരിശോധനകൾ പൂർണമായും ആർ.ടി.പി.സി.ആറിലേക്ക് മാറണം. മറ്റു സംസ്ഥാനങ്ങളെല്ലാം ആർ.ടി.പി.സി.ആറിനെ മാത്രമാണ് ആശ്രയിക്കുന്നത്. ആന്‍റിജൻ ടെസ്റ്റ് വിശ്വസനീയമല്ലെന്നും കേരളത്തിൽ 30 ശതമാനം മാത്രമാണ് ആർ.ടി.പി.സി.ആർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.