Posted On
date_range Updated On
date_range വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സി.െഎ ഉൾെപ്പടെ ഏഴ് പൊലീസ് ഉദ്യേ ാഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. പ്രതിചേർക്കപ്പെട്ട പറവൂർ സി.െഎ യായിരുന്ന ക്രിസ്പിൻസാം, വരാപ്പുഴ എസ്.െഎയായിരുന്ന ദീപക്, റൂറൽ എസ്.പിയുടെ കീഴിലുണ്ടായിരുന്ന പ്രേത്യക സംഘമായ റൂറൽ പാന്തേഴ്സിലെ അംഗങ്ങളും എ.എസ്.െഎമാരുമായിരുന്ന ജയാനന്ദൻ, സന്തോഷ് ബേബി, സിവിൽ പൊലീസ് ഒാഫിസർമാരായ ശ്രീരാജ്, സുനിൽകുമാർ ഉൾപ്പെടെ ഏഴു പേരെ േപ്രാസിക്യൂട്ട് ചെയ്യാനാണ് അനുമതി. മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടത്.
വരാപ്പുഴയിൽ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തെന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാറിനെ സമീപിച്ചത്. ഉത്തരവ് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാൻ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.