വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോകോള്‍ ലംഘനം -ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. വന്ദേമാതരം മുഴുവന്‍ പൊലീസ് ബാന്‍റ് വായിക്കണമായിരുന്നു. വിഷയത്തിൽ സർക്കാർ നിലപാടിന് അനുസരിച്ചായിരിക്കും ലോക്ഭവൻ നടപടി സ്വീകരിക്കുകയെന്നും ഗവർണർ പറഞ്ഞു.

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഗവർണർ പ്രതികരിച്ചു. ഗവർണർ പങ്കെടുക്കുമ്പോൾ വന്ദേമാതരം ആലപിക്കുകയോ അല്ലെങ്കിൽ മ്യൂസിക് ആയി പ്ലേ ചെയ്യുകയോ വേണം. അത് പ്ലേ ചെയ്യുമ്പോഴായാലും പാടുമ്പോഴായാലും പൂർണ്ണരൂപത്തിലായിരിക്കണം എന്നാണ് ലോക്ഭവന്റെ നിലപാട്.

അതേസമയം, വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്ത്. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ എം.എൽ.എ ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും സർക്കാർ വഴങ്ങിയെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് വി. മുരളീധരൻ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തിയത്. 

Tags:    
News Summary - Not singing Vande Mataram in full is a violation of protocol - Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.