ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നു 

പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു, ശശി തരൂർ എം.പി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. 

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് ശേഷം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കും. ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​ർ​ക്ക​ല - ശി​വ​ഗി​രി സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം, നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ, ദി​ണ്ഡി​ഗ​ൽ - പ​ള​നി - പാ​ല​ക്കാ​ട് സെ​ക്ഷ​ന്റെ വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളാണ് നാ​ടി​ന്​ സ​മ​ർ​പ്പി​ക്കുക.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​നു ശേ​ഷം 12.40 ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഗുജറാത്തിലെ സൂ​റ​ത്തി​ലേ​ക്ക്​ പോ​കും.

Tags:    
News Summary - vande bharat express flag off updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.