സമരം അടിച്ചമർത്താനാകില്ലെന്ന് വളർമതി; വീണ്ടും സമരപ്പന്തലിൽ എത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ തുടരുന്ന പ്രതിഷേധത്തിൽ പ​ങ്കെടുത്ത് വളർമതി. സമരത്തിന് നേതൃത്വം നൽകിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയായ എസ്. വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വളർമതിക്കു പകരം ഉദ്യോഗാർഥി എം. ജയകൃഷ്ണൻ നിരാഹാരം ആരംഭിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോ​​ടെയാണ് ആശുപത്രിയിൽ നിന്ന് വളർമതി സമരപ്പന്തലിൽ മടങ്ങിയെത്തിയത്. സമരം അടിച്ചമർത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് വളർമതി പറഞ്ഞു. അതേസമയം, സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, യുവമോർച്ച സംഘടനകൾക്ക് പിന്നാലെ എ.ഐ.വൈ.എഫും രംഗത്തെത്തി.

നിരാഹാരം 17 ദിവസം പിന്നിട്ടതോടെ വളർമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചശേഷമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാംതവണയാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ തവണ ആശുപത്രിയിൽനിന്നു മടങ്ങിയെത്തി നിരാഹാരം പുനരാരംഭിച്ച പോലെയാണ് ഇത്തവണയും മടങ്ങിയെത്തിയത്. സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കി കുറക്കണമെന്നതടക്കം ആവശ്യങ്ങളുയർത്തി അസോസിയേഷൻ നടത്തുന്ന സമരം 129 ദിവസം പിന്നിട്ടു.

സെക്രട്ടേറിയറ്റിനു മുന്നിലെ എൽ.പി.എസ്.ടി സമര പന്തലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും സമരപ്പന്തൽ പുനഃസ്ഥാപിച്ചു സമരം തുടരുന്ന ഉദ്യോഗാർഥികൾക്ക് അഭിവാദ്യമർപ്പിച്ചും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.