രമേശ് ചെന്നിത്തല
Posted On
date_range Updated On
date_range ‘സമരത്തോട് സർക്കാറിന് അലർജിയില്ല, പന്തൽ പൊളിച്ചത് സുപ്രീംകോടതി നിർദേശപ്രകാരം’; പൊലീസ് നടപടിയിൽ രമേശ് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമരപ്പന്തൽ പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്ന് കന്റോൺമെന്റ് പൊലീസ് വിശദീകരണം നൽകിയിരുന്നു. ഇതിന് സമരക്കാർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസ് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.