Posted On
date_range Updated On
date_range ശതാഭിഷിക്ത നിറവിൽ വൈക്കം വിശ്വൻ
കോട്ടയം: മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വന് പ്രിയപ്പെട്ടവരുടെ തണലിൽ 84ാം പിറന്നാൾ മധുരം. അയ്‌മനം കുടയംപടിയിലെ വീട്ടിൽ രാവിലെ ഭാര്യ ഗീത, മക്കളായ നിഷ, നവീൻ എന്നിവർക്കൊപ്പം കേക്ക് മുറിച്ചു. രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് വീട്ടിലെത്തിയും ഫോണിലൂടെയും ആശംസകൾ അറിയിച്ചത്.
മന്ത്രി വി.എൻ. വാസവൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനു, കാർഡിയോളജിസ്റ്റ് ഡോ. വി.എൽ. ജയപ്രകാശ് തുടങ്ങിയവർ വീട്ടിലെത്തി ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.