Posted On
date_range Updated On
date_range വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: എഫ്.സി.ആർ.എ നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് അനിൽ അക്കര; തെളിവുകൾ പുറത്തുവിടും
കോഴിക്കോട്: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എം.എൽ.എ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് അനിൽ അക്കര ആരോപിച്ചു.
ലൈഫ് മിഷൻ സി.ഇ.ഒ തയാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശൂർ ഡി.സി.സിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും അനിൽ അക്കര ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.