നാർക്കോട്ടിക്​ ജിഹാദ്​: ബി.ജെ.പി പറഞ്ഞത് സി.പി.എം അംഗീകരിച്ചു -വി. മുരളീധരൻ

കൊച്ചി: നാർക്കോട്ടിക് ജിഹാദിൽ ബി.ജെ.പി പറഞ്ഞത് സി.പി.എം അംഗീകരി​െച്ചന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പാലാ ബിഷപ്പി​െൻറ പ്രസ്താവനയെക്കുറിച്ച്​ മതവിദ്വേഷമെന്നാണ്​ മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. എന്നാൽ, ഉൾപാർട്ടി ചർച്ചക്കുശേഷം നാർക്കോട്ടിക് ജിഹാദ് ശരിയാണെന്ന് സി.പി.എമ്മിന്​ തുറന്ന് പറയേണ്ടിവന്നു. അതിനാൽ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് പിൻവലിക്കണമെന്ന്​ പ്രസ്​ ക്ലബി​െൻറ മുഖാമുഖത്തിൽ മുരളീധരൻ ആവശ്യപ്പെട്ടു.

പാലാ ബിഷപ് ഏതെങ്കിലും സമുദായത്തെ ആക്ഷേപിച്ചിട്ടില്ല. പ്രസംഗം വൈകാരിക പ്രകടനമായിരുന്നില്ല. പഠനത്തി​െൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്​. ജിഹാദികൾക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. രാഷ്​ട്രീയ ലാഭത്തിന്​ സമുദായവുമായി അതിനെ കൂട്ടിക്കെട്ടരുത്. മുസ്​ലിം സമുദായത്തിലെ ഭൂരിപക്ഷവും ജിഹാദികളെ പിന്തുണക്കുന്നില്ല. ദുഷ്ചെയ്തികൾക്കെതിരെ ശബ്​ദം ഉയർത്താൻ സമുദായത്തിലെ വിവേകമതികൾ തയാറാകണം. ബിഷപ്പി​െൻറ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷിച്ച് നടപടി സ്വീകരിക്കണം. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച് സംസ്ഥാന സർക്കാറി​െൻറ കൈവശമുള്ള വിവരങ്ങൾ കേന്ദ്രത്തിന്​ കൈമാറണം. വിവരങ്ങൾ കൈമാറിയാൽ എൻ.ഐ.എ അന്വേഷിക്കും.

തനിക്ക് പൊലീസ് സല്യൂട്ടിൽ താൽപര്യമില്ല. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ തീരുമാനമാണ്. സല്യൂട്ട് ചെയ്യുക എന്നത് പൊലീസി​െൻറ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. 

News Summary - v muraleedharan about narcotic jihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.