പ്രതിപക്ഷ നേതാവ് പാണക്കാട്ട് ലീഗ് നേതാക്കളെ സന്ദർശിച്ചു

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാണക്കാട്ടെത്തി മുസ്​ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11.35ഓടെയാണ് എത്തിയത്. സൗഹൃദ സന്ദർശനമായിരുന്നെന്നും വളരെ നല്ല രീതിയിലാണ് പ്രതിപക്ഷ നേതാവി​െൻറ പ്രവർത്തനമെന്നും ഹൈദരലി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി. അബ്​ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - V D Satheesan visits iuml leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.