Posted On
date_range Updated On
date_range ദളിത് ബാലികയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
ആലുവ: ദളിത് ബാലികയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, മിലാദ് ബ്ലോക്ക്, ഹര്‍മത് നഗര്‍ വില്ലേജ് സ്വദേശി അനീസ് ബാബു (26) വിനെയാണ് അറസ്റ്റ് ചെയ്തത്. എടത്തല പൊലീസ് സ്റ്റേഷനില്‍ പോക്സോ, പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് അറസ്റ്റ്.
ആലുവ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അനീസ് ബാബു. പ്രണയം നടിച്ചാണ് 17 കാരി ദലിത് ബാലികയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.