Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: പ്രിൻസിപ്പലിനെതിരെ കേസെടുത്തു
നീലേശ്വരം: കൗൺസിലിങ്ങിെൻറ പേരിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളം ഐ.ടി.ഐ പ്രിൻസിപ്പൽ തിരുവനന്തപുരം സ്വദേശി ബിജുവിനെതിരെയാണ് (52) കേസെടുത്തത്.
പഠനത്തിൽ പിന്നാക്കമാണെന്നും കൗൺസിൽ ആവശ്യമായതുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് മുറിയിലെത്തിച്ച് വിദ്യാർഥിയെ പീഡിപ്പിക്കുകയുമായിരുന്നു.
ബിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ പൊലീസെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. ഇയാളെ പിടികൂടാൻ നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.