Posted On
date_range Updated On
date_range ബി.ജെ.പിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്ക്
ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് ബി.ജെ.പിയുടെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുമതല. ഉടൻ തന്നെ പ്രഹ്ലാദ് ജോഷി കേരളം സന്ദർശിക്കും.
ആർ.എസ്.എസ് മേൽനോട്ടത്തിലാണ് ഇത്തവണ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുക. ബൂത്ത് തലംമുതൽ തന്നെ ആർ.എസ്.എസ് മേൽനോട്ടമുണ്ടാകും. 40 മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിനും ബാക്കി 100 മണ്ഡലങ്ങളിൽ വോട്ട് ഇരട്ടിയാക്കുന്നതിനും ആർ.എസ്.എസ് ബി.ജെ.പിക്ക് നിർദേശം നല്ൽകിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറിന് അസമിലും ജി കിഷൻ റെഡ്ഢിക്ക് തമിഴ് നാട്ടിലും ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.