Posted On
date_range Updated On
date_range ഏക സിവിൽ കോഡ്: തരൂരിനെ തള്ളി സാദിഖലി തങ്ങൾ
തിരുവനന്തപുരം: ഏക വ്യക്തിനിയമത്തിൽ ശശി തരൂർ എം.പിയെ തള്ളി പാണക്കാട് സാദിഖലി തങ്ങൾ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ അഭിപ്രായമല്ല. പാർട്ടിയുടെ അഭിപ്രായമാണ് മുഖ്യം.
കോൺഗ്രസ് ഏക വ്യക്തിനിയമത്തിനെതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫും അക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരടുരൂപം ആകാത്ത ഏക വ്യക്തിനിയമത്തെ കുറിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു ശശി തരൂർ എംപി അഭിപ്രായപ്പെട്ടത്. ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണ്. ബില്ലിന്റെ കരടുരൂപം വന്നതിനുശേഷം കൂടുതൽ പറയാമെന്നും ശശി തരൂർ എംപി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.