Posted On
date_range Updated On
date_range ഏക സിവിൽ കോഡ്: മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്
കോഴിക്കോട്: മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ഈ മാസം 26ന് വൈകീട്ട് നാലിന് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ‘ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ’ എന്ന ശീർഷകത്തിലാണ് സെമിനാർ.
കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. എം.എ. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന നേതാക്കൾ, മത മേലധ്യക്ഷന്മാർ, നിയമജ്ഞർ, മതപണ്ഡിതർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.