മിന്നൽ സന്ദർശനത്തിൽ കണ്ടത്​ വൃത്തിഹീനമായ റസ്റ്റ്​ഹൗസ്​; മാനേജരെ സസ്​പെൻഡ്​ ചെയ്യാൻ മന്ത്രി റിയാസിന്‍റെ നിർദേശം

തിരുവനന്തപുരം: പൊതുമരാമത്ത്​ വകുപ്പ്​ റസ്റ്റ്​ ഹൗസിൽ മന്ത്രി മുഹമ്മദ്​ റിയാസിന്‍റെ മിന്നൽ സന്ദർശനം. ഞായറാഴ്ച രാവിലെ 11.30ഓടെയാണ്​ മന്ത്രി എത്തിയത്​. റസ്റ്റ്​ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന്​ മന്ത്രി ജീവനക്കാരോട്​ ക്ഷുഭിതനായി.

ഇങ്ങനെ പോയാൽ മതിയെന്ന്​ വിചാരിച്ചാൽ അത്​ നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണം. സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

റസ്റ്റ്​ ഹൗസ്​ വൃത്തിയാക്കിയിടാത്തതിന്​ മാനേജർ വിപിനനെ സസ്​പെൻഡ്​ ചെയ്യാൻ മന്ത്രി ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകി. ഈ രീതിയിൽ ഇനിയും മുന്നോട്ട്​ പോകാനാവില്ല. നാളെ മുതൽ റസ്റ്റ്​ഹൗസുകളുടെ ഓൺലൈൻ ബുക്കിങ്​ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    
News Summary - Unclean rest house seen on visit; Minister Riyas suggestion to suspend the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.