ഊരാളുങ്കളിന് 500 കോടി വായ്​പ പരിധി

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് 500 കോടി രൂപയുടെ കൺസോർട്യം കാഷ് ​െക്രഡിറ്റ് വായ്പ പുതുക്കിനൽകി സഹകരണ വകുപ്പി​െൻറ ഉത്തരവ്. വിവിധ വകുപ്പുകളുടെ 3726 കോടിയുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന സാഹചര്യത്തിൽ കേരള ബാങ്കി​െൻറ വിഹിതമായി 410 കോടിയും മലപ്പുറം ജില്ല ബാങ്കി​െൻറ വിഹിതമായി 90 കോടിയും കൺസോർട്യം കാഷ് ​െക്രഡിറ്റ് വായ്പ പുതുക്കിനൽകണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഏപ്രിൽ 27ന് സർക്കാറിന് കത്ത് നൽകിയിരുന്നു.

സൊസൈറ്റിയുടെ പ്രവർത്തനമികവും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തിയും പരിഗണിച്ച് കേരള ബാങ്കി​െൻറ വിഹിതമായി 410 കോടിയും മലപ്പുറം ജില്ല ബാങ്കി​െൻറ വിഹിതമായി 90 കോടിയും ചേർത്ത് 500 കോടി കൺസോർട്യം 2021 ​േമയ് 15 മുതൽ ഒരുവർഷത്തേക്ക് പുതുക്കിനൽകിയാണ് ഉത്തരവ്. 

Tags:    
News Summary - ulccs got credit approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.