മടങ്ങാൻ സമയമായി...... ദിവസങ്ങളായി തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്ന യുദ്ധ വിമാനം തിരികെ കൊണ്ടു പോകാൻ വിദഗ്ദ സംഘമെത്തി

തിരുവനന്തപുരം: മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബിയുടെ തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപ്പോകുന്നതിന് ബ്രീട്ടീഷ് സംഘം തലസ്ഥാനത്തെത്തി. അറ്റലസ് സെഡ്.എം 417 എന്ന വിമാനത്തിലാണ് ഇവർ എത്തിയത്. 25 സാങ്കേതിക വിദഗ്ദരടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്.

വിമാനം തിരുവനന്തപുരം ചാക്കയിലുള്ള എയർ ഇന്ത്യ ഹാങറിലേക്ക് മാറ്റി തകരാർ പരിഹരിക്കാനാണ് തീരുമാനം. അവിടെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്തിന്‍റെ ചിറകുകൾ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടു പോകും.

ഹാങറിൽ വിമാനം എത്തിക്കാൻ ഇന്ത്യൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഒരാഴ്ച സംഘം കേരളത്തിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. വിഷയത്തിൽ ബ്രിട്ടന് ഇന്ത്യ നൽകിയ പിന്തുണയിൽ ഹൈകമീഷണർ നന്ദി അറിയിച്ചു.

 ജൂൺ14നാണ് എഫ് 35 ബി യുദ്ധ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുന്നത്. കേരള ടൂറിസം വകുപ്പ് പ്രമോഷന്‍റെ ഭാഗമായി പങ്കുവെച്ച എയർ ക്രാഫ്റ്റിന്‍റെ ചിത്രം സാമൂഹ്യമാധ്യങ്ങളിൽ ചർച്ചയായിരുന്നു.

Tags:    
News Summary - uk technical team arrived in trivandrum to repair and bring back f-35 jet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.