Posted On
date_range Updated On
date_range ‘പടയൊരുക്കം’ സമാപനം നാളെ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിെൻറ ‘പടയൊരുക്കം’ യാത്രയുടെ സമാപനസമ്മേളനം വെള്ളിയാഴ്ച. ശംഖുംമുഖത്ത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിെൻറയും യു.ഡി.എഫ് ഘടകകക്ഷികളുടെയും നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തിന് ഒരുക്കങ്ങൾ പൂര്‍ത്തിയായതായി കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.