കോണ്‍ഗ്രസിലെ ഭിന്നതക്ക് നടുവില്‍ ഇന്ന് യു.ഡി.എഫ് യോഗം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത ശക്തമായിരിക്കെ, നിര്‍ണായക യു.ഡി.എഫ് യോഗം ചൊവ്വാഴ്ച. രാവിലെ 10ന് പ്രതിപക്ഷനേതാവിന്‍െറ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസിലാണ് യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കേണ്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്ന ആവശ്യം ഘടകകക്ഷികള്‍ ഉന്നയിക്കും. നോട്ട് പ്രതിസന്ധിയും മന്ത്രി എം.എം. മണിയുടെ രാജിയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കോണ്‍ഗ്രസിലെ തെരുവില്‍ തല്ലുന്ന സ്ഥിതി മുന്നണിക്ക് ഏറെ ദോഷംചെയ്യുമെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.

ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തോടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും കെ.പി.സി.സി യുമായി സഹകരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഇനി നേതൃനിരയില്‍ ഇല്ളെന്ന ശക്തമായ നിലപാടിലുമാണ് അദ്ദേഹം. ഇതില്‍ ഘടകകക്ഷികള്‍ അസ്വസ്ഥരാണ്. ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ നിന്ന് മാറിനിന്നാല്‍ യു.ഡി.എഫിന് മുന്നോട്ടുപോകാനാവില്ളെന്ന പൊതുവികാരമാണ് മുന്നണിക്കുള്ളിലുള്ളത്.

കോണ്‍ഗ്രസിലെ പ്രതിസന്ധി മൂലം എം.എം. മണി, റേഷന്‍ പ്രതിസന്ധി വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍  കഴിയാതെപോയെന്നും ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. അതിനാല്‍ ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തില്‍ ഉറപ്പിച്ചുനിര്‍ത്തുംവിധം ഹൈകമാന്‍ഡ് ഇടപെടലിലൂടെ  പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.

Tags:    
News Summary - udf meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.