യു.ഡി.എഫ് കണ്‍വീനര്‍: നാലിടങ്ങളിലെ ഒഴിവ് നികത്തി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് യു.ഡി.എഫ് വിട്ടതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളിലുണ്ടായ യു.ഡി.എഫ് കണ്‍വീനര്‍മാരുടെ ഒഴിവുകളില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഏകോപന സമിതി യോഗം നാലിടങ്ങളില്‍ പകരക്കാരെ നിശ്ചയിച്ചു. ആലപ്പുഴ - അഡ്വ. രാജശേഖരന്‍ (ആര്‍.എസ്.പി), ഇടുക്കി -ടി.എം. സലീം (മുസ്ലിം ലീഗ്), എറണാകുളം - വിന്‍സെന്‍റ് ജോസഫ് (കേരള കോണ്‍ഗ്രസ് -ജേക്കബ്), കോട്ടയം - എം.ജി. മധുസൂദനന്‍ നായര്‍ (സി.എം.പി). ഈ ജില്ലകളില്‍  ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനായിരിക്കും. ജനതാദള്‍ (യു)വിന് ലഭിച്ച പത്തനംതിട്ട ജില്ലയിലെ കണ്‍വീനറുടെ പേര് പിന്നീട് പ്രഖ്യാപിക്കും.

Tags:    
News Summary - udf covenors in districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.