തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

തൃശൂർ: ആമ്പല്ലൂരിൽ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അളഗപ്പനഗർ യൂനിയൻ ഓഫീസിന്​ മുന്നിൽവെച്ചാണ്​ അക്രമി സംഘം ടാക്‌സി ഡ്രൈവർ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത്. മണ്ണംപേട്ട കരുവാപ്പടി പാന്താരി വിജയ​​​െൻറ മകൻ രാകേഷ്​(32) ആണ്​ ആക്രമണത്തിന്​ ഇരയായത്​.

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂരിലെ ദിവാന്‍ജിമൂലയില്‍നിന്നാണ് രണ്ടുപേര്‍ രാകേഷി​​​െൻറ ഊബര്‍ ടാക്‌സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലക്കടിച്ച്​ പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്ക്​ കടന്നു. പരിക്കേറ്റ രാകേഷ്​ പുതുക്കാട്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഹൈവേ ​പൊലീസ്​ കാർ കാലടിയിൽ വെച്ച്​ പിടികൂടി. എന്നാൽ ​അക്രമികൾ കാറുപേക്ഷിച്ച്​ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പൊലീസ്​ തെരച്ചിൽ ഊർജിതമാക്കി.

Full View

Tags:    
News Summary - Uber taxi driver attacked in Trisur - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.