Posted On
date_range Updated On
date_range പിണറായി സർക്കാർ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നു -കെ. മുരളീധരൻ
തിരുവനന്തപുരം: പിണറായി സർക്കാർ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മോദിയുടെ അനുയായികളാണ് പൊലീസിനെ ഭരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത പിണറായി വിജയന് എങ്ങനെ മുഖ്യമന്ത്രിയായി തുടരാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നണിയിൽ കൂട്ടുത്തരവാദിത്തം നഷ്ടമായ സർക്കാർ രാജിവെക്കണം. സർക്കാറിനെ തിരുത്താൻ കഴിയില്ലെങ്കിൽ സി.പി.ഐ മുന്നണിയിൽ നിന്ന് പുറത്തു പോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.