Posted On
date_range Updated On
date_range യു.എ.പി.എ ചുമത്തിയത് നിയമഭേദഗതിയുടെ ദുരുപയോഗം - ജസ്റ്റിസ് കെമാൽ പാഷ
കൊല്ലം: വ്യക്തികൾക്കെതിരെയും യു.എ.പി.എ ചുമത്താമെന്ന നിയമഭേദഗതിയുടെ ദുരുപയോഗമാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ കണ്ടതെന്ന് ഹൈകോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ‘പുരസ്കാരം 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പൊലീസിനു കുറച്ചുകൂടി ജാഗ്രത പാലിക്കാമായിരുന്നു. വാളയാർ കേസിൽ പ്രോസിക്യൂഷന് ഗുരുതര വീഴ്ച സംഭവിച്ചു. ഒരു കുട്ടി മരിച്ചപ്പോൾ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.