വയനാട്ടിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

കൽപറ്റ: വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്.

ഒരാളുടെ നില ഗുരുതരമാണ്. പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമയും തകർന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി ടോറസും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്.

മൃതദേഹങ്ങള്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Two youths died in accident in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.