അ​റ​സ്റ്റി​ലായവർ

സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കൊ​യി​ലാ​ണ്ടി: കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മ​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ​നി​ത്ത് (26), ക​ണ്ണൂ​ർ നാ​റാ​ത്ത് പു​ലി​യു​റു​മ്പി​ൽ അ​തു​ൽ​ബാ​ബു എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് കൊ​യി​ലാ​ണ്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കീ​ഴ​രി​യൂ​ർ സ്വ​ദേ​ശി​നി അ​ഞ്ജ​ന​യു​ടെ ര​ണ്ടു പ​വ​ൻ മാ​ല ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കീ​ട്ട് 5.45ഓ​ടെ​യാ​ണ് ഇ​വ​ർ പി​ടി​ച്ചു​പ​റി​ച്ച​ത്. പി​ഷാ​രി​കാ​വ് ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് പ്ര​തി​ക​ളെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളും ഫോ​ൺ ലൊ​ക്കേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സി.​ഐ മെ​ൽ​വി​ൻ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജി​തേ​ഷ്, ക​രിം, ദി​ലീ​പ്, അ​ജി​ത്ത്, വി​ജു, ബി​നോ​യി ര​വി, സ​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two youths arrested for stealing woman's gold necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.