Posted On
date_range Updated On
date_range കോട്ടയത്ത് രണ്ട് യുവാക്കൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കോട്ടയം: പെരുമ്പായിക്കാട്ട് രണ്ട് യുവാക്കൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ആളൂർ വീട്ടിൽ സുധീഷ്, ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരാണ് മരിച്ചത്. വെള്ളം ഉയർന്നത് വീക്ഷിക്കാനായി പോയ ഇരുവരെയും കാണാതായിരുന്നു. രണ്ടുദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അങ്കമാലി സ്വദേശിയായി ടാക്സി ഡ്രൈവർ കാർ ഒഴുക്കിൽ പെട്ടതിനെത്തുടർന്ന് മരിച്ചിരുന്നു.
കോട്ടയത്തെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇതുവരെ താഴ്ന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.