അസ്ലം
Posted On
date_range Updated On
date_range ടെറസില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു
പൂക്കോട്ടുംപാടം: വീടിെൻറ ഒന്നാം നിലയിലെ സിറ്റൗട്ടിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താഴേ ചുള്ളിയോട് കോമുള്ളി നസ്റിന്ബാബു-മുഹ്സിന ദമ്പതികളുടെ മകന് അസ്ലമാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ബന്ധുക്കള്‍ താമസിക്കുന്ന വീട്ടിലാണ് അപകടം. മാതൃസഹോദരെൻറ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.
ഉടൻ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരങ്ങള്‍: ജന ഫാത്തിമ, മുഖ്ദാദ്, ഹാത്തിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.