Posted On
date_range Updated On
date_range പുനലൂർ-ചെങ്കോട്ട സെക്ഷനിൽ മണ്ണിടിച്ചിൽ; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
പുനലൂർ - ചെങ്കോട്ട സെക്ഷനിൽ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുമിടയിൽ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ജോഡി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
ഇന്ന് (ചൊവ്വ) പകൽ 12 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം - ചെന്നൈ എഗ്മോർ പ്രതിദിന എക്‌സ്പ്രസ് (ട്രെയിൻ നമ്പർ - 16102), കൊല്ലത്തിനും ചെങ്കോട്ടക്കും ഇടയിൽ ഭാഗികമായി റദ്ദാക്കിയതിനാൽ ചെങ്കോട്ടയിൽ നിന്നാവും സർവിസ് നടത്തുക.
ഇന്നലെ (തിങ്കൾ) പുറപ്പെട്ട പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്(16792) പുനലൂരും, ചെന്നൈ എഗ്‌മോർ - കൊല്ലം പ്രതിദിന എക്‌സ്പ്രസ് (16101) ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് (16791) പുനലൂർ നിന്നാണ് പാലക്കാടേക്ക് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.