Posted On
date_range Updated On
date_range സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികളെ പുഴയിൽ കാണാതായി
ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ വിദ്യാർഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്.
പുഴക്കരയിൽ കാഴ്ചകാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ഇന്ന് വൈകീട്ട് അഞ്ച്മണിയോടെയാണ് അപകടം. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.