Posted On
date_range Updated On
date_range പരാതിക്കാരിയോട് അശ്ശീല സംസാരം, മദ്യപിച്ച് റോഡിൽ ബഹളം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് റോഡിൽ ബഹളം വെക്കുകയും ചെയ്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് സസ്‌പെൻഡ് ചെയ്തത്.
ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണം ഉയർന്നിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ പല തവണ ഇയാൾ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രതീഷ് പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.