Posted On
date_range Updated On
date_range കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി
നെടുമ്പാശ്ശേരി: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. കാലാവസ്ഥ മോശമായതിനെ തുടർന്നാണിത്.
ദുബൈയിൽനിന്ന് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്. ഉടൻ തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.
കനത്ത മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്‍റെ കാഠിന്യം കുറഞ്ഞാൽ മാത്രമേ തിരിച്ചു പോകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.