നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; സംഭവം പാലക്കാട് കാഞ്ഞിരപ്പഴയിൽ

പാലക്കാട്: നാട്ടുവൈദ്യനെയും ചികിത്സക്കെത്തിയ ആളിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പൻ (64), കരിമ്പുഴ കുലുക്കിവിയാട് സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്.

കുറുമ്പന്‍റെ വീട്ടിലാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുമ്പനെ വീടിനകത്തും ബാലുവിനെ പുറത്തുമാണ് അവശനിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി കാഞ്ഞിരത്തെ വീട്ടിൽ ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പൻ. കുറുമ്പന്‍റെ അടുത്ത് ചികിത്സക്കെത്തിയ ആളാണ് ബാലുവെന്നാണ് നിഗമനം. സംഭവത്തിൽ ദുരൂഹയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റും. 

Tags:    
News Summary - Two persons died under mysterious circumstances in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.